കോട്ടയം: പള്ളിക്കത്തോട് അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിവരുന്ന അരവിന്ദ കീര്‍ത്തിമുദ്രയ്ക്ക് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് അര്‍ഹനായി. സ്വര്‍ണ്ണ മുദ്രയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ചിന്തകന്‍, വാഗ്മി, എഴുത്തുകാരന് എന്നീ നിലകളില്‍ ശ്രദ്ധേയനായ പി. പരമേശ്വരന് കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി സാംസ്കാരികരംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് കീര്‍ത്തിമുദ്ര സമര്‍പ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആതുരസേവനരംഗത്തെ മികവ് പരിഗണിച്ച് ഡോ. ടി. കെ. ജയകുമാറിനാണ് കഴിഞ്ഞവര്‍ഷം കീര്‍ത്തിമുദ്ര നല്‍കിയത്. ഡിസംബര്‍ 24ന് വൈകുന്നേരം അഞ്ചുമണിക്ക് അരവിന്ദ വിദ്യാമന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ അരവിന്ദ കീര്‍ത്തി മുദ്ര പി. പരമേശ്വരന് സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ ഡോ. സി. ഐ. ഐസക്, പ്രൊഫ. സി.എന്‍. പുരുഷോത്തമന്, എസ്. അനിരുദ്ധന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: