സന്നിധാനത്തേക്ക് സാധനങ്ങള്‍ എത്തിക്കുന്നതില്‍ സുരക്ഷാ വീഴ്ച

Saturday 26 November 2016 11:19 pm IST

ശബരിമല: പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ടാക്ടറില്‍ സാധനങ്ങള്‍ എത്തിക്കുന്നതില്‍ വന്‍ സുരക്ഷ വീഴ്ച. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ലോറികളില്‍ എത്തിക്കുന്ന സാധനങ്ങള്‍ കൃത്യമായ പരിശോധന നടത്താതെയാണ് ടാക്ടറില്‍ കയറ്റി സന്നിധാനത്ത് എത്തിക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം കാര്‍ബോര്‍ഡ് പെട്ടികളില്‍ അടക്കം ചെയ്തിരിക്കുന്ന സാധനങ്ങള്‍ വരെ ഇത്തരത്തില്‍ എത്തുന്നു. വ്യാപാര സ്ഥാപനങ്ങളിലേക്കുള്‍പ്പെടെ എത്തുന്ന സാധനങ്ങളും പരിശോധിക്കുന്നില്ല. ഇവ സന്നിധാനത്തെ പ്രധാന കേന്ദ്രങ്ങളിലുള്ള സ്ഥാപനങ്ങളില്‍ വരെ എത്തുന്നു. സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തരെ നിരവധി സ്ഥലങ്ങളില്‍ വിവിധ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു പരിശോധനയും കൂടാതെ യഥേഷ്ടം സാധനങ്ങള്‍ സന്നിധാനത്ത് എത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.