വിദ്യാലയങ്ങളില്‍ ലഹരി വിമുക്ത കാംപയിന്‍: ഉദ്ഘാടനം 29 ന്

Saturday 26 November 2016 11:50 pm IST

കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളെയും ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ലഹരിവിമുക്ത ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. 29ന് രാവിലെ 9.30 ന് മുനിസിപ്പല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പരിപാടി. ഒരു വര്‍ഷം സ്‌കൂള്‍ തലത്തിലും ജില്ലാതലത്തിലും നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ പരിപാടിയില്‍ ചര്‍ച്ച ചെയ്യും. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നുമുള്ള ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍, പിടിഎ പ്രതിനിധികള്‍, ലഹരിവിരുദ്ധ ക്ലബ് കണ്‍വീനര്‍, സ്‌കൂള്‍ ലീഡര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാതല ക്വിസ് മത്സരം 29ന് കണ്ണൂര്‍: ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ലൈന്‍ ടി.ജി.സുരക്ഷാ പ്രൊജക്ടും സംയുക്തമായി-ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം 29ന് ജില്ലാ പ്ലാനിംഗ് കേന്ദ്രത്തിന്റ ഓഡിറ്റോറിയത്തില്‍വെച്ച് നടത്തും. പങ്കെടുക്കാന്‍ ആഗ്രാഹിക്കുന്നവര്‍ 29ന് ഉച്ചക്ക് 1.30ന് മുമ്പായി പ്ലാനിംഗ് കേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍: 9745043981. ഒരു വിദ്യാലയത്തില്‍ നിന്നും രണ്ടുപേര്‍ക്ക് പങ്കെടുക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.