കണ്ണൂര്‍: അഴുക്കില്‍ നിന്ന് അഴകിലേക്ക് എന്ന മുദ്രാവാക്യവുമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജലസമൃദ്ധി-വൃക്ഷസമൃദ്ധി പദ്ധതിയുടെ പ്രഖ്യാപനം 29 ന് 2 മണിക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പളളി വൃക്ഷസമൃദ്ധി പദ്ധതിക്കായുളള തൈ വിതരണം ചെയ്യും. പുഴ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി വിശദീകരിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.കെ.രാജന്, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ഗോവിന്ദന്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന്മാര് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് പദ്ധതിയെകുറിച്ച് വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ പങ്കെടുക്കുന്ന പൊതുചര്‍ച്ചയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: