ഇസ്ലാമാബാദ്: പാക്കിസ്ഥാൻ കരസേന മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ചുമതലയേറ്റെടുത്തു. പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ലഫ്റ്റനന്റ് ജനറല്‍ സുബൈര്‍ ഹയാതിനെ നിയമിച്ച വിവരം പ്രഖ്യാപിച്ചത്. ലഫ്റ്റനന്റ് ജനറല്‍ സുബൈര്‍ ഹയാതിനെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനായും നിയമിച്ചു.
നേരത്തെ കരസേന മേധാവിയായിരുന്ന ജനറല്‍ റഹീല്‍ ഷരീഫ് വിരമിച്ചതിനെ തുടര്‍ന്നാണ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പദവിയിലേക്കെത്തിയത്. ബലൂജ് റജിമെന്റ് സൈനിക പരിശീല കേന്ദ്രത്തിന്റെ ഇന്‍സ്പെക്ടര്‍ ജനറലായിരിക്കേയാണ് പുതിയ പദവിയില്‍ നിയമിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: