ചാത്തന്നൂര്‍: ചിറക്കര ഗ്രാമപഞ്ചായത്തും ഫിഷറീസ്വകുപ്പും ചേര്‍ന്ന് മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഉള്‍നാടന്‍ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് ലക്ഷം ചെമ്മീന്‍വിത്ത് നെടുങ്ങോലം മലാക്കായലില് നിക്ഷേപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.പ്രേമചന്ദ്രനാശാന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സുശീലാദേവി, വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മധുസൂദനന്‍പിള്ള, വിദ്യാഭ്യാസ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഉല്ലാസ്കൃഷ്ണന്‍, ഫിഷറീസ് പ്രൊജക്റ്റര്‍ റോജ, അക്വാകള്‍ച്ചര്‍ കോഡിനേറ്റര്‍ സിമി രഞ്ജിത്ത്, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: