തെക്കുതറ : യൂദാസായി മാറിയ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ സമൂഹത്തെ തിരിച്ച്കൊത്തുകയാണെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന് പറഞ്ഞു. ജനങ്ങള്‍ക്ക് ഗുണകരമായ നല്ലരീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുക എന്നതാണ് അവരുടെ മുഖ്യ അജണ്ട. കള്ളപ്പണക്കാര്‍ക്കും അക്രമികള്‍ക്കും സംരക്ഷണം നല്കി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം തൊഴിലായി മാറിയതായും അദ്ദേഹം പറഞ്ഞു. അക്രമ വിരുദ്ധ ജനകീയ സമിതി വെങ്ങപ്പള്ളിയുടെപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തെക്കുംതറ കാരാറ്റപടിയില് നടന്ന വിശദീകരണ യോഗത്തില്‍ മുഖ്യപ്രഭാ ഷണം നടത്തു കയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം യോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു, വി കെ സുമേഷ് അധ്യക്ഷത വഹിച്ചു. കെവി വേണുഗോപാല്‍ സ്വാഗതവും പി ഒ നാരായണന് കുട്ടി നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: