ആലപ്പുഴ: സംസ്ഥാനത്ത് തൊണ്ണൂറായിരം ഹെക്ടറിലധികം നിലം കൃഷി ചെയ്യാതെ തരിശിട്ടിരിക്കുകയാണെന്നും മൂന്നുലക്ഷം ഹെക്ടറിലേക്ക് നെല്‍കൃഷി വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മാവേലിക്കര താമരക്കുളം പഞ്ചായത്തില്‍ വര്‍ഷങ്ങളായി തരിശുകിടന്ന കണ്ണനാകുഴി പൂവത്തൂര്‍ചിറ പാടശേഖരത്ത് നെല്‍ കൃഷിയുടെ വിത്ത് വിത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആര്യ നെല്ലുല്‍പ്പാദക സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കൃഷിയിറക്കുന്നത്. നെല്‍കൃഷിയല്ലാതെ മറ്റൊന്നും പാടശേഖരങ്ങളില്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ ബിനുഭവനത്തില്‍ ബാബുവിന്റെ നേതൃത്വത്തില്‍ 25 ഏക്കറിലാണ് കൃഷിയിറക്കുന്നത്. ആര്. രാജേഷ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: