പുല്‍പ്പള്ളി:കൈ ഉയര്‍ത്താം എച്ച്. ഐ.വി.പ്രതിരോധിക്കാം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ പുല്‍പ്പള്ളിയില്‍ നടത്താന്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പുല്‍പ്പള്ളി സി.കെ.രാഘവന് സ്മാരക എഡ്യൂക്കേഷന്‍ സൊസൈറ്റിയും പരിപാടിക്ക് നേതൃത്വം നല്‍കും.ഡിസംബര്‍ 1ന് രാവിലെ 9.30ന് പുല്‍പ്പള്ളി ടൗണില്‍ വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, പൊതുജനങ്ങള്‍, കുടുംബശ്രീ, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ പങ്കെടുക്കുന്ന എയ്ഡ്സ്ദിന റാലി നടത്തും. തുടര്‍ന്ന് എയ്ഡ്സ് ദിന ജില്ലാതല ഉദ്ഘാടനം ബത്തേരി എം.എല്‍.എ. ഐ.സി.ബാലകൃഷ്ണന് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജിതേഷ്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, സി.കെ.രാഘവന് മെമ്മേറിയല്‍ എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് കെ.ആര്.ജയറാം തുടങ്ങിയവര്‍ സംസാരിക്കും. ഇതിനോടനുബന്ധിച്ച് എക്സിബിഷന്, സ്ട്രീറ്റ് പ്ലേ, പോസ്റ്റര്‍ രചനാ മത്സരം, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവ സംഘടിപ്പിക്കും. നവംബര്‍ 30ന് പുല്‍പ്പള്ളി ടൗണില്‍ ബൈക്ക് റാലിയും വൈകുന്നേരം ദീപം തെളിയിക്കല്‍ പരിപാടിയും നടത്തും. മുഴുവന്‍ പഞ്ചായത്ത് ഓഫീസുകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും മുമ്പില്‍ എയ്ഡ്സ് സന്ദേശ ബാനറുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിതേഷ്, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍, ഐ.സി.ടി.സി. കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: