പൂര്‍വ വിദ്യാര്‍ഥി അദ്ധ്യാപക സംഗമം; സംഘാടക സമിതി രൂപീകരിച്ചു

Sunday 27 November 2016 6:48 pm IST

ഇരിട്ടി: ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂര്‍വ വിദ്യാര്‍ഥി അദ്ധ്യാപകസംഗമത്തിന് സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗം ഇരിട്ടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി.അശോകന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.സുരേശന്‍ പരിപാടിയുടെ വിശദീകരണം നടത്തി. കൗണ്‍സിലര്‍ പി.രഘു അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ കെ.സരസ്വതി, ഇരിട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പി.വി.മോഹനന്‍, പി.എം.രവീന്ദ്രന്‍, കെ.ഗീത, പി.വി.പ്രേമവല്ലി, എന്‍.കെ.ഇന്ദുമതി, സ്‌കൂള്‍ മാനേജര്‍ കെ.കുഞ്ഞിമാധവന്‍, മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് എം.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പിടിഎ വൈസ് പ്രസിഡന്റ് സന്തോഷ് കൊയിറ്റി സ്വാഗതവും എം.ബാബു നന്ദിയും പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥിയും ഇരിട്ടി നഗരസഭാ ചെയര്‍മാനുമായ പി.പി.അശോകന്‍ ചെയര്‍മാനും , വാര്‍ഡ് കൗണ്‍സിലര്‍ പി.രഘു, പടിയൂര്‍ ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും പിടിഎ പ്രസിടണ്ട് പി.ഹരീന്ദ്രന്‍ കണ്‍വീനറും പിടിഎ വൈസ് പ്രസിഡന്റ് സന്തോഷ് കൊയിറ്റി, എന്‍.സജേഷ് ബാബു എന്നിവര്‍ ജോയന്റ് കണ്‍വീനര്‍ മാരുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ജനുവരി 21ന് രാവിലെ 9 മണിക്ക് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ.കെ. ശൈലജ പരിപാടി ഉദ്ഘാടനം ചെയ്യും. സ്‌കൂളില്‍ നിന്നും അക്ഷര വെളിച്ചം നുകര്‍ന്ന് വിവിധ കാലഘട്ടങ്ങളില്‍ പടിയിറങ്ങിപ്പോയ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പൂര്‍വ വിദ്യാര്‍ഥികളും അദ്ധ്യാപകരും സംഗമത്തില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.