ഇരിട്ടി: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഉജ്ജ്വല വിജയം നേടി. സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന രണ്ടാമത്തെ സ്ക്കൂളാണ് സെന്റ് സബാസ്റ്റ്യന്‍സ് സ്കൂള്‍ . പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം നേടിയാണ് ഈ വിദ്യാലയം മലയോര മേഖലക്കാകെ അഭിമാനമായത്.
ജലദൗര്‍ലഭ്യവും മാലിന്യ സംസ്കരണവും വീര്‍പ്പുമുട്ടിക്കുന്ന കേരളത്തെ ഹരിതാഭമാക്കാന്‍ ശാശ്വത പരിഹാരമായി പ്ലസ് വണ്‍ സയന്‍സിലെ ജെസ്റ്റിന് ജോസഫ് ജോര്‍ജ്ജും അഡോണിസ് തോമസും അവതരിപ്പിച്ച സീവേജ് വാട്ടര്‍ ആന്റ് വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ് മോഡലിന്റെ നിര്‍മ്മാണ മികവുകൊണ്ടും ചാര്‍ട്ടുകളുടെ മനോഹാരിത കൊണ്ടും അവതരണത്തിന്റെ പ്രത്യേകത കൊണ്ടും കാണികളുടെയും ജഡ്ജസിന്റെയും മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി എച്ച്എസ്എസ് സ്റ്റില്‍ മോഡലില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
ഇന്നത്തെ കാലാവസ്ഥയില്‍ എസി ഇല്ലാത്ത കാറുകള്‍ ചിന്തിക്കാനേ വയ്യ. എന്നാല്‍ എസി ഉണ്ടാക്കുന്ന ദുരിതങ്ങള്‍ പലതാണ്. കാറുകളിലെ ചൂട് വായുവിനെ പുറംതള്ളി സുഖ ശീതളിമയുള്ള അന്തരീക്ഷം സൂക്ഷിക്കുന്ന വര്‍ക്കിംഗ് മോഡലുമായി പ്ലസ് വണ്‍ സയന്‍സിലെ അബിന്‍ മാത്യു സാലിയും, ജിയോ ബെന്‍ കുര്യാക്കോസും ആ വിഭാഗത്തില്‍ എ ഗ്രേഡ് നേടി.
ഓസിലേഷന്‍ എന്ന ലളിതതത്വത്തില്‍ വിവിധ സാദ്ധ്യതകള്‍ അവതരിപ്പിച്ച് കാണികളെ വിസ്മയ ഭരിതരാക്കിയ പ്ലസ് വണ്‍ സയന്‍സിലെ ബിന്‍ ജോയല്‍ പി.ജോണും ജോമല്‍ ജോയിയും ഇംപ്രവൈസ്ഡ്എക്സ്പിരിമെന്റില് എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി.
സംസ്ഥാന ശാസ്ത്ര മേളയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിനെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രശസ്തമാക്കിയ ആറു വിദ്യാര്‍ഥികളേയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി വിജയത്തിലേക്ക് നയിച്ച അദ്ധ്യാപകരെയും മാനേജ്മെന്റും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: