പോലീസ് നോക്കിനില്‍ക്കെ ബിജെപിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

Sunday 27 November 2016 6:52 pm IST

കൂത്തുപറമ്പ്: തൊക്കിലങ്ങാടിയില്‍ പോലീസ് നോക്കി നില്‍ക്കെ സിപിഎം സംഘം ബിജെപിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തൊക്കിലങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള സിപിഎം ക്രമിനല്‍ സംഘം ബോര്‍ഡുകള്‍ നശിപ്പിച്ചത്. ബോര്‍ഡുകള്‍ നശിപ്പിക്കുമ്പോള്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന തൊക്കിലങ്ങാടിയില്‍ ബോധപൂര്‍വ്വം അക്രമം നടത്തിയ സിപിഎം സംഘത്തിനെതിരെയും ഇതിന് കൂട്ടു നിന്ന പോലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.