ബെംഗളൂരു: അടുത്ത സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള പ്രധാനപ്പെട്ടയോഗം ഇന്ന് ന്യൂദല്‍ഹിയില്‍ നടക്കും. സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയുടെ കാലാവധി ഡിസംബര്‍ രണ്ടിന് അവസാനിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് പുതിയ സിബിഐ മേധാവിയെ കണ്ടെത്തുാന്‍ യോഗം ചേരുന്നത്.
കര്‍ണാടക കേഡറിലെ രൂപക് ദത്ത സിബിഐ ഡയറക്ടറായേക്കുമെന്നും വാര്‍ത്തകളുണ്ട്. 1981 ബാഞ്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂലൈയില്‍ സ്പെഷ്യല്‍ ഡയറക്ടറായി നിയമിച്ചിരുന്നു. അഡീഷണല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബീഹാര്‍ കേഡറിലെ 1979 ബാച്ച് ഉദ്യോഗസ്ഥനും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറലായ കൃഷ്ണ ചൗധരിയെയും പരിഗണിക്കുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: