മട്ടാഞ്ചേരി: ഒരേസമയം രണ്ട് വിനോദസഞ്ചാര കപ്പലുകളെത്തിയത് കൊച്ചി തുറമുഖത്തെ ഉത്സവ ലഹരിയിലാക്കി.
ഐഡ ബെല്ലാ, സില്‍വര്‍ ക്ലവ്ഡ് എന്നീ വിനോദയാത്രാ കപ്പലുകളാണ് കൊച്ചിയിലെത്തിയത്. 2200 വിനോദ സഞ്ചാരികളും ആയിരത്തോളം ജീവനക്കാരുമാണ് ഇരു കപ്പലുകളിലുമായി ഉള്ളത്. ഇവര്‍ കൊച്ചി ആലപ്പുഴ എന്നീ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ടൂറിസ്റ്റ് ബസ്സുകള്‍, കാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ യാത്ര ചെയ്ത വിദേശ വിനോദ സഞ്ചാരികള്‍ രാത്രി തുറമുഖത്തെത്തി മടങ്ങി. സില്‍വര്‍ ക്ലവ്ഡ് കപ്പലിലെത്തിയ 250 സഞ്ചാരികളും 100 ജീവനക്കാരും രാത്രി മാലിദ്വീപിലേക്ക് യാത്ര തിരിച്ചു.
ഐഡ ബെല്ലായിലെത്തിയ 1200ഓളം യാത്രക്കാര്‍ ടേണ്‍ എറൗണ്ട് സിസ്റ്റം വഴി വിമാന മാര്‍ഗ്ഗം തിങ്കളാഴ്ച സ്വന്തം നാട്ടിലേയ്ക്ക് തിരിക്കും. ഇവര്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് കൊച്ചി തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ വിദേശ വിനോദ സഞ്ചാരികളുടെ വിമാനത്താവള യാത്രയ്ക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട.
29 ന് കൊച്ചി, ആലപ്പുഴ വിനോദ കേന്ദ്രങ്ങള്‍ കണ്ട് പുതിയ സഞ്ചാരികളുമായി രാത്രി ഐഡബെല്ല കൊളംബോയിലേയ്ക്ക് യാത്ര തുടരും. ഡിസംബര്‍ ഒന്നിന് രണ്ടു വിനോദ സഞ്ചാരക്കപ്പലുകള് കൊച്ചിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: