ഇടവെട്ടി: സരസ്വതി ശിശുമന്ദിരം യു.പി. സ്കൂളില്‍ വച്ച് നടന്ന ഭാരതീയ വിദ്യാനികേതന്‍ 16-ാമത് ജില്ലാ കലോത്സവത്തില്‍ 773 പോയിന്റ് നേടി തൊടുപുഴ സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂള്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്ന കലോത്സവങ്ങളിലും സരസ്വതി വിദ്യാഭവനായിരുന്നു ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. കട്ടപ്പന സരസ്വതി വിദ്യാപീഠം രണ്ടാം സ്ഥാനവും കുടയത്തൂര്‍ സരസ്വതി വിദ്യാനികേതന്‍ മൂന്നാം സ്ഥാനവും നേടി.
എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലും തൊടുപുഴ സരസ്വതി വിദ്യാഭവനാണ് ഒന്നാം സ്ഥാനം നേടിയത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ കട്ടപ്പന സരസ്വതി വിദ്യാപീഠം, കുടയത്തൂര്‍ സരസ്വതി വിദ്യാനികേതന്‍, യു.പിയില്‍ കോടിക്കുളം സരസ്വതി വിദ്യാമന്ദിര്‍, ഇടവെട്ടി സരസ്വതി ശിശുമന്ദിരം യു.പി. സ്കൂള്‍, എല്‍.പി. വിഭാഗത്തില്‍ ശ്രീകൃഷ്ണപുരം സാന്ദീപനി വിദ്യാലയം, കട്ടപ്പന സരസ്വതി വിദ്യാപീഠം എന്നീ വിദ
്യാലയങ്ങള് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിദ്യാഭാരതി ദക്ഷിണക്ഷേത്ര സംഘടനാ കാര്യദര്‍ശി എ.സി. ഗോപിനാഥ് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍. വിജയന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഉപാദ്ധ്യാക്ഷന്‍ ഡോ. സി.ആര്. വിനോദ്കുമാര്‍, ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, ഇടവെട്ടി പഞ്ചായത്ത് മെമ്പര്‍ റ്റി.എം. മുജീബ്, സി.ബി.എസ്.ഇ. ജോയിന്റ് കോര്‍ഡിനേറ്റര്‍ കെ.പി. ഡിന്റോ, കലോത്സവപ്രമുഖ് എം.കെ. സുരേന്ദ്രന്, വിദ്യാലയസമിതി പ്രസിഡന്റ് എ.ബി. രവീന്ദ്രനാഥ്, സെക്രട്ടറി വി.എം. ബിജു, ക്ഷേമസമിതി പ്രസിഡന്റ് സിജു സുകുമാരന്‍, മാതൃസമിതി പ്രസിഡന്റ് ഷീജ മോഹന്‍, ജനറല്‍ കണ്‍വീനര്‍ എം.കെ. തങ്കപ്പന്, ജില്ലാ സംയോജകന്‍ പി.ആര്. സജീവന് എന്നിവര്‍ പ്രസംഗിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് സമ്മാനദാനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: