കാസ്‌ട്രോ തനിക്ക് 'രണ്ടാം അച്ഛനെ'ന്ന് മറഡോണ

Sunday 27 November 2016 7:24 pm IST

സഗ്‌രബ്: അന്തരിച്ച ക്യൂബന്‍ എകാധിപതി ഫിദല്‍ കാസ്‌്രേടാ തനിക്ക് പിതൃതുല്യനെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. അദ്ദേഹത്തിന്റെ മരണത്തില്‍ അതിയായ ദുഖമുണ്ടെന്നും തന്റെ രണ്ടാം അച്ഛനായാണ് അദ്ദേഹത്തെ കണ്ടിരുന്നതെന്നും ഇതിഹാസ താരം പറഞ്ഞു. അര്‍ജന്റീന-ക്രൊയേഷ്യ ഡേവിസ് കപ്പ് ഫൈനല്‍ കാണാന്‍ ക്രൊയേഷ്യയിലെ സാഗ്‌രബില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാതാപിതാക്കളുടെ മരണത്തിന് ശേഷം തന്നെ ഇത്രയും ദുഖത്തിലാഴ്ത്തിയ മറ്റൊരു സംഭവം ഉണ്ടായിട്ടില്ല. മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് മുക്തിനേടാനായി നാല്‌വര്‍ഷം ക്യൂബയിലെ പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന സമയത്ത് തനിക്ക് വേണ്ടി എല്ലാ വാതിലുകളും തുറന്നുതന്നയാളാണ് കാസ്‌ട്രോ. താനിതിനെല്ലാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും മറഡോണ പറഞ്ഞു. കാസ്‌ട്രോയോടുള്ള ഇഷ്ടം കൊണ്ട് മറഡോണ അദ്ദേഹത്തിന്റെ കാലില്‍ കാസ്‌ട്രോയുടെ ടാറ്റു പതിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.