കുമരകം: കള്ളനോട്ടും കള്ളപ്പണവും തടയാന്‍ നോട്ട് നിരോധനമെന്ന കര്‍ശന നിലപാടെടുത്ത നരേന്ദ്രമോദി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി കുമരകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.സേതു അദ്ധ്യക്ഷത വഹിച്ചു. ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സെക്രട്ടറി അഡ്വ.ജോഷി ചീപ്പുങ്കല്‍, സെക്രട്ടറി വി.എന്‍.ജയകുമാര്‍, കെ.എം.ബിനോയ്, പി.കെ.രാജേഷ്, വിശാല്‍ സദാനന്ദന്, കെ.എസ്.സതീഷ്, സന്തോഷ് കരിവേലി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: