ഡിസംബര്‍ ഒന്നു മുതല്‍ കാര്‍ഡ് നിര്‍ബന്ധം

Sunday 27 November 2016 8:18 pm IST

ശബരിമല: ഡിസംബര്‍ ഒന്നു മുതല്‍ ശബരിമലയില്‍ തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ മണ്ഡലവിളക്ക് മഹോല്‍സവ അവലോകന യോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച് ഇന്നലെ തന്നെ കടയുടമകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം മുതല്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ മലയില്‍ നിന്ന് പുറത്താക്കാനും യോഗത്തില്‍ തീരുമാനമായി. വിരി വയ്ക്കുന്നതില്‍ കുത്തക എടുത്തിട്ടുള്ളവര്‍ ഭക്തരോട് മോശമായി പെരുമാറുന്നുണ്ടെങ്കില്‍ പരിശോധന കര്‍ശനമാക്കും. വിവിധ കേന്ദ്രങ്ങളില്‍ ആവശ്യമായ വഴി സൂചകങ്ങള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത അവലോകന യോഗം രണ്ടിന് രാവിലെ 11നു ചേരും. യോഗത്തില്‍ വിവിധ വകുപ്പു പ്രതിനിധികള്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.