ഷൊര്‍ണൂര്‍: സംസ്ഥാനശാസ്ത്രമേളയ്ക്ക് തിരശീലവീണപ്പോള്‍ ആതിഥേയരായ പാലക്കാട് പ്രവൃത്തി പരിചയ മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ശാസ്ത്ര, ഗണിത ശാസ്ത്രമേളയില്‍ കണ്ണൂരും സാമൂഹ്യശാസ്ത്രമേളയില് തൃശൂരും ഓവറോള്‍ ചാമ്പ്യന്മാരായി. യൂപി., എച്ച്എസ്, എച്ച്എസ്എസ് മത്സരവിഭാഗങ്ങളെല്ലാം പൂര്‍ത്തിയായപ്പോഴാണ് ജില്ലകളുടെ ഈ നേട്ടം. പാലക്കാട് 47582 മാര്‍ക്ക് നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ശാസ്ത്രമേളയില്‍ 180 പോയന്റും ഗണിത ശാസ്ത്രമേളയില്‍ 316 പോയിന്റുമായി കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി.
സാമൂഹ്യ ശാസ്ത്രമേളയില്‍ 181 പോയന്റ് നേടിയാണ് തൃശൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായത്. പ്രവൃത്തി പരിചയ മേളയില്‍ 46449 പോയന്റ് നേടി കാസര്‍ഗോഡ് ജില്ല രണ്ടാം സ്ഥാനവും നേടി. 44875 പോയിന്റോടെ മലപ്പുറം ജില്ല മൂന്നാം സ്ഥാനത്തെത്തി. ശാസ്ത്രമേളയില്‍ 162 പോയന്റ് നേടി തൃശൂര്‍ ജില്ല രണ്ടാം സ്ഥാനം നേടി. മലപ്പുറം ജില്ലക്കാണ് മൂന്നാം സ്ഥാനം (157 പോയന്റ്). ഗണിത ശാസ്ത്രമേളയിലും തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. (302 പോയന്റ്), കോഴിക്കോട് ജില്ലക്കാണ് മൂന്നാം സ്ഥാനം (301 പോയന്റ്). സാമൂഹ്യ ശാസ്ത്രമേളയില്‍ 174പോയന്റ് നേടിയ കണ്ണൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനം. 166 പോയന്റ് നേടി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും നേടി. ഐടിമേളയില്‍ 116 പോയന്റ് നേടി മലപ്പുറം ജില്ല ഒന്നാം സ്ഥാനത്തും 106 പോയന്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തുമെത്തി. 96 പോയന്റ് നേടി വയനാട് മൂന്നാം സ്ഥാനത്താണ്. 86 പോയന്റ് നേടി ആലപ്പുഴ ജില്ല നാലാം സ്ഥാനം നേടി.
എം.ബി രാജേഷ് എംപി സുവനീര്‍ പ്രകാശിപ്പിച്ചു. ശാസ്ത്ര അവലോകനവും വിജയികളെ പ്രഖ്യാപിക്കലും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ നിര്‍വഹിച്ചു. വൊക്കേഷണല്‍ എക്സ്പോ അവലോകനം ഡയറക്ടര്‍ കെ.പി.നൗഫല്‍ നിര്‍വഹിച്ചു. ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി വിജയികള്‍ക്കുളള സമ്മാനം നല്കി. ഹയര്‍സെക്കന്ററി വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ പി.പി.പ്രകാശന്, പാലക്കാട് നഗര സഭാ ചെയര്‍ പേഴ്സണ്‍ പ്രമീളശശീധരന്, ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ബി.ബിനുമോള്‍, വി.എം.ഉണ്ണികൃഷ്ണന്, കെ.ആര്.മോഹന്‍ദാസ്, യു.എ.മജീദ്, എഡിപിഐ ജിമ്മി.കെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: