നേപ്പാളില്‍ ഭൂചലനം; ആളപായമില്ല

Monday 28 November 2016 10:17 am IST

കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 5.05നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. കാഠ്മണ്ഡുവില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള സോലുഖുമ്പുവാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൗമനിരപ്പില്‍ നിന്നും 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം. എന്നാല്‍ അപകടങ്ങളോ മറ്റു അത്യാഹിതങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.