കുണ്ടറ: ഉമയനല്ലൂര്‍ ജംഗ്ഷനില്‍ മാര്‍ക്സിസ്റ്റ് അക്രമഭീകരതക്കെതിരെ ജനകീയ സമിതി യോഗം സംഘടിപ്പിച്ചു.
ബിഎംഎസ് മേഖലാ സെക്രട്ടറി ജെ.അനില്‍കുമാര്‍ അദ്ധ്യക്ഷതയില്‍ തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി എം.സതീശന് യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കണ്ണൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ മാര്‍ക്സിസ്റ്റ് അക്രമണത്തില്‍ മരണപ്പെട്ടവരുടെയും അംഗവൈകല്യം സംഭവിച്ചവരുടെ കുടുംബത്തെപ്പറ്റിയും ഇപ്പോഴത്തെ അവരുടെ അവസ്ഥയെപ്പറ്റിയുമുള്ള സിഡി പ്രദര്‍ശനവും അവരെ പുനരധിവസിപ്പിക്കാനും സഹായിക്കാനും വേണ്ടിയിട്ടുള്ള ശ്രമങ്ങളെപ്പറ്റിയും യോഗത്തില്‍ പങ്കെടുത്ത സമിതി അംഗങ്ങള്‍ വിശദീകരിച്ചു. കൊട്ടിയം തങ്കരാജ്, പന്നിമണ്‍ രാജേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: