പഴകിയ ഭക്ഷണം പിടികൂടി

Monday 28 November 2016 11:10 am IST

കൊല്ലം: ആരോഗ്യവകുപ്പും ആദിച്ചനല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രവും സംയുക്തമായി ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ മിന്നല്‍പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ വ്യാപകമായി പിടികൂടി. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം കണ്ടെടുത്ത 15 ഹോട്ടലുകള്‍ക്ക് പിഴ ചുമത്തി. നിയമനടപടിക്ക് പഞ്ചായത്തിനോട് ശുപാര്‍ശ ചെയ്തു. അര്‍ബുദം ഉള്‍പ്പെടെ മാരകരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന മായംചേര്‍ത്ത സാധനങ്ങള്‍ കണ്ടെടുത്തവയില്‍പെടുന്നു. ഹോട്ടലുകളില്‍നിന്ന് പഴകിയ ചോറും ഇറച്ചിയും കറികളും മറ്റുമാണ് പിടികൂടിയത്. ബേക്കറികളില്‍ നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പലഹാരങ്ങള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പെട്ടതായി അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.