ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.
ഏതെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്നും മോദി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും രാജ്നാഥ് പറഞ്ഞു. തങ്ങളുടെ സത്യസന്ധതയെ സംശയിക്കരുത്. പ്രതിപക്ഷമാണ് ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നതെന്നും ആഭ്യന്തരമന്ത്രി ലോക്സഭയില്‍ പറഞ്ഞു.
നോട്ടു അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍. ഈ ഘട്ടത്തിലാണ് രാജ്നാഥ് സിംഗ് മറുപടി നല്‍കിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നു രാജ്യസഭ അല്പനേരത്തേക്ക് നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: