കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചെ 5.05നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാഠ്മണ്ഡുവില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള സോലുഖുമ്പുവാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: