അമ്പലപ്പുഴ: ഹര്‍ത്താല്‍ ദിനത്തിലെ അന്നദാനം സ്വാമിമാര്‍ക്ക് ആശ്വാസമായി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന്റെ അന്നദാനം നൂറുകണക്കിന് അയ്യപ്പഭക്തര്‍ക്ക് ആശ്വാസമായത്. ഹര്‍ത്താലില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ സ്വാമിമാര്‍ക്ക് രാവിലെ കാപ്പിയും ഇതോടൊപ്പം നല്കി. മണ്ഡല മാസം തുടങ്ങിയ നാള് മുതല്‍ അയ്യപ്പഭക്തസംഘം ക്ഷേത്രത്തില്‍ അന്നദാനം നടത്തി വരുന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ എഴുപ്പത്തി അഞ്ചു മുതല്‍ നൂറു കിലോ അരി വരെ ആകുമെങ്കില്‍ ഇന്നലെ നൂറ്റി അന്‍പത് കിലോ അരിയാണ് ഉച്ചയ്ക്ക് ഉപയോഗിച്ചത്. വൈകിട്ട് കഞ്ഞിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: