ലണ്ടന്‍: ഉദ്ധാരണക്ഷമമല്ലാത്ത ലിംഗം ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ലോഹനിര്‍മ്മിതമായ പുരുഷലിംഗം ശാസ്ത്രജ്ഞന്മാര് വികസിപ്പിച്ചു. അമിത മദ്യപാനവും വാര്‍ദ്ധക്യവും മൂലം ജീവിതത്തില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ കണ്ടുപിടുത്തം.
നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ശാസ്ത്രജ്ഞര്‍ ഇത് പുറത്തിറക്കുന്നത്.
അമേരിക്കിയലെ വിസ്കോണ്‍സിന്‍ സര്‍വകലാശാലയിലെ വിദഗ്ധരാണ് ഇത് വികസിപ്പിച്ചത്. റിമോട്ട് കണ്ട്രോള് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. വ്യത്യസ്ത ഊഷ്മാവില്‍ രൂപാന്തരം വരുത്താവുന്നതാണ് നിക്കലിലും ടൈറ്റാനിയത്തിലുമായി നിര്‍മ്മിച്ച ഈ പുരുഷലിംഗം. മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഇവ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യര്‍ക്ക് ലഭ്യമാകും.
ഉദ്ധാരണക്കുറവ് മൂലം ബുദ്ധിമുട്ടുന്ന ആയിരക്കണക്കിന് പേര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമായിരിക്കുമെന്ന് യൂറോളജി വിദഗ്ധനായ ആസിഫ് മുനീര്‍ അവകാശെപ്പട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: