മുളിയാര്‍ സുബ്രഹ്മണ്യ ക്ഷേത്ര ഷഷ്ഠി മഹോത്സവം

Monday 28 November 2016 7:55 pm IST

മുളിയാര്‍: മുളിയാര്‍ സുബ്രഹ്മണ്യ ക്ഷേത്ര ഷഷ്ഠി മഹോത്സവം ബ്രഹ്മശ്രീ ആരവത് ദാമോദര തന്ത്രിയുടെ നേതൃത്വത്തില്‍ 5, 6 തീയതികളില്‍ നടക്കും. ഇതിന്റെ ഭാഗമായി 4 ന് രാവിലെ 8ന് പഞ്ചമി അഭിഷേകം, രാത്രി 7 മുതല്‍ സ്ഥലശുദ്ധി, രക്ഷോഘ്‌നഹോമം എന്നിവ നടക്കും. 5 ന് രാവിലെ 6.30 ന് അഭിഷേക പൂജ, ഗണപതിഹോമം, 10ന് നവകാഭിഷേകം, 11ന് തുലാഭാരസേവ ഉച്ചയ്ക്ക് 12ന് മഹാപൂജ, പ്രസാദം, അന്നദാനം എന്നിവയും വൈകുന്നേരം 6 മുതല്‍ നീലേശ്വരം ഗംഗാധരമാരാര്‍ സംഘത്തിന്റെ തായമ്പകയും 7.30ന് ദേവന് എഴുന്നള്ളത്ത്, ശ്രീഭൂതബലി, കോട്ടൂര്‍ കട്ടയിലേക്കുള്ള സവാരിയും ഉണ്ടാകും. രാത്രി 9.30 മുതല്‍ മല്ലം ദുര്‍ഗാപരമേശ്വരി യക്ഷഗാന സംഘത്തിന്റെ യക്ഷഗാന ബയലാട്ടവും അരങ്ങേറും. തുടര്‍ന്ന് കോട്ടൂര്‍ കട്ടയില്‍ നിന്ന് തിരിച്ചു വന്ന് കട്ടപൂജകളും രാജാങ്കണത്തില്‍ തിടമ്പു നൃത്തവും നടക്കും. 6 ന് രാവിലെ 9.30 മുതല്‍ ദര്‍ശനബലി, ബട്ടലു കാണിക്ക, മഹാപൂജ, മന്ത്രാക്ഷതം മുളിയാര്‍ യുഎഇ കൂട്ടായ്മയുടെ അന്നദാനവും തുടര്ന്ന് ശ്രീ വിഷ്ണുമൂര്ത്തി ദൈവത്തിന്റെ കോലവും ഉണ്ടാകും. രാത്രി 7.30 ന് ശ്രീരംഗപൂജ, 8.30മുതല്‍ വേണുഗോപാലന്‍ തത്വമസി, പ്രസിദ്ധ ബലിപ്പെ നാരായണ ഭാഗവതരുടെ നേതൃത്വത്തിലൊരുക്കുന്ന കൊല്ലങ്കാന ദുര്‍ഗാപരമേശ്വരി യക്ഷഗാന സംഘത്തിന്റെ ശ്രീ ദേവി ലളിതോപാഖ്യാനം യക്ഷഗാനവും അരങ്ങേറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.