തിരുവനന്തപുരം: നഗരസഭാതല കേരളോത്സവം 2016ലെ കലാമത്സരങ്ങളുടെ ഉദ്ഘാടനം മേയര്‍ അഡ്വ. വി.കെ. പ്രശാന്തും കായിക മത്സരങ്ങളുടെ ഉദ്ഘാടനം അര്‍ജ്ജുനാ അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ ബോബി അലോഷ്യസും നിര്‍വ്വഹിച്ചു. കലാമത്സരങ്ങളുടെ വേദി കോട്ടണ്‍ഹില്‍ðഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളും കായിക മത്സരങ്ങളുടെ വേദി സെന്‍ട്രല്‍ðസ്റ്റേഡിയവുമാണ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും തിരുവനന്തപുരം നഗരസഭയും സംയുക്തമായാണ് കേരളോത്സവം സംഘടിപ്പിച്ചത്.
മത്സരത്തിന് മുന്നോടിയായി ‘മെയ്വഴക്കം’ വിളിച്ചോതുന്ന കളരിയഭ്യാസം ഉണ്ടായിരുന്നു. കലാകായിക മത്സരത്തിന്റെ ഉദ്ഘാടന വേദികളില്‍ðവിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷനായ എസ്. ഉണ്ണിക്കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. ശ്രീകുമാര്‍, അഡ്വ. ആര്. സതീഷ്കുമാര്‍, സഫീറാ ബീഗം, കൗണ്‍സിലര്‍മാരായ പി.എസ്. അനികുമാര്‍, പാളയംരാജന്‍, അഡ്വ. ഗിരികുമാര്‍, എസ്.ആര്. അഞ്ജു. എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 2ന് നിശ്ചയിച്ചിരുന്ന സമാപന സമ്മേളനവും സമ്മാനദാനവും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: