ആശുപത്രി പരിസരത്തെ കുളം മാലിന്യപൂരിതം; നവീകരണ നടപടികളില്ല

Monday 28 November 2016 9:18 pm IST

പേരൂര്‍ക്കട: പൂജപ്പുരയിലെ ഗവ. പഞ്ചകര്‍മ ആശുപത്രിക്കു സമീപത്തെ കുളം മാലിന്യപൂരിതമായിട്ട് വര്‍ഷങ്ങളായി. കുളം നവീകരിച്ച് ഉപയോഗയോഗ്യമാക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല.

നിലവില്‍ വിസ്തൃതിയുള്ള കുളത്തി

പൂജപ്പുര ഗവ. പഞ്ചകര്‍മ ആശുപത്രിക്കു സമീപം അധികൃതരുടെ അനാസ്ഥ മൂലം കാടുകയറി മാലിന്യപൂരിതമായിത്തീര്‍ന്ന കുളം

നു ചുറ്റും കാടുമൂടിയ നിലയിലാണ്. ദുര്‍ഗന്ധം വമിക്കുന്ന വെള്ളം കൊതുകുകള്‍ വളരാന്‍ അനുകൂല സാഹചര്യം ഒരുക്കുന്നു. പ്രദേശത്തെ മാലിന്യം തള്ളുന്നതും ഇവിടെ തന്നെയാണ്. അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ആശുപത്രിയിലെത്തിച്ചേരുന്ന രോഗികളും കൂട്ടിരിപ്പുകാരും നന്നെ ബുദ്ധിമുട്ടുകയാണ്. ആശുപത്രിയില്‍നിന്നുള്ള മലിനജലവും സമീപത്തെ വീടുകളില്‍നിന്നുള്ള മാലിന്യവും ഒഴുക്കിവിടുന്നത് ഈ കുളത്തിലേക്കാണ്.
രാജഭരണകാലത്ത് ജനങ്ങള്‍ തുണി അലക്കുന്നതിനും ജലസേചനത്തിനും മറ്റും ഉപയോഗിച്ചിരുന്ന കുളമാണിത്. കേരളം വരള്‍ച്ചയിലേക്ക് നീങ്ങുന്ന അവസരത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ നവീകരിച്ച് സംരക്ഷിക്കേണ്ട ചുമതല അധികൃതര്‍ക്കുണ്ട്. കുളം ആവശ്യമായ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കുകയാണെങ്കില്‍ പ്രദേശ വാസികള്‍ക്കും ആശുപത്രിയിലെത്തുന്നവര്‍ക്കും ആശ്വോസമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.