തിരുവനന്തപുരം: പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിഎച്ച്എസ് ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘ ഓണ്‍ ദി ജോബ്’ ട്രെയിനിംഗിന്റെ ഭാഗമായുള്ള പതിനാറ് ദിവസം നീണ്ടു നിന്ന പ്രായോഗിക പരിശീലനം അവസാനിച്ചു.
കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ പേഴുംമൂട് ലൂര്‍ദ് മാതാ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലായിരുന്നു പരിശീലനം. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ആന്റ ഹാര്‍ഡ് വെയറുകളെ കുറിച്ചുള്ള ക്ലാസ്ലാകളും പരിശീലനവും നല്കി.
വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കാട്ടാക്കടയിലെയും, പൂവച്ചല്‍ ആലമുക്കിലെയും മൃഗാശുപത്രികളില്‍ ആയിരുന്നു ഈ പരിശീലനം. വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ സീമ സേവ്യര്‍, ഡോ ശ്രീജയ അരുണ്‍, പിടിഎ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍ , സമീര്‍ സിദ്ദീഖി. പി, വിനോദ്. എസ്, അശ്വനി, വിനോദ് മുണ്ടേല, ഡോ അപര്‍ണ എസ്, സുമ, ആശ, അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: