ഹര്‍ത്താലില്‍ പൊറുതിമുട്ടിജനം

Monday 28 November 2016 9:38 pm IST

തിരുവനന്തപുരം: കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സംസ്ഥാനത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തലസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നതിനാല്‍ അവശ്യസാധനങ്ങള്‍ ലഭ്യമാകാതെവന്നു. കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങണമെന്ന് കെഎസ്ആര്‍ടിസി എംഡി ഉത്തരവിട്ടെങ്കിലും സിഐടിയു യൂണിയന്‍ പണിമുടക്കി. ഇതോടെ റയില്‍വേസ്റ്റേഷനില്‍ എത്തിയ വിദേശികള്‍ അടക്കമുള്ളവര്‍ കുടിവെള്ളംപോലും കിട്ടാതെ വലഞ്ഞു. പലയിടങ്ങളിലും അക്രമം ഉണ്ടായി. ആര്യനാട് കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ ഓഫീസ് മുറിയില്‍ അതിക്രമിച്ച് കയറിയ സമരാനുകൂലകിള്‍ ഓഫീസ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. ഗൗരീശപട്ടത്ത് കടകള്‍ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലേറുനടത്തി. മെഡിക്കല്‍കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രിയിലെത്തിയവര്‍ ആഹാരം കിട്ടാതെ വലഞ്ഞു. ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതിനാല്‍ ജനത്തിന് ബാങ്ക് സേവനങ്ങള്‍ ലഭ്യമായില്ല. ബാങ്കുകളില്‍ ജീവനക്കാരും കുറവായിരുന്നു. സര്‍ക്കാര്‍ ആഫീസുകളില്‍ ഹാജര്‍ നിലകുറവായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ചെറുകിട കച്ചവടക്കാര്‍ തുറന്ന് പ്രവര്‍ത്തിച്ചു. ചില പ്രദേശങ്ങളില്‍ കല്ലും തടിയും ഉപയോഗിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ഹര്‍ത്താലിനോട് ജനം തണുത്തരീതിയിലാണ് പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.