തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡ് തകര്‍ന്നു

Monday 28 November 2016 9:46 pm IST

ആലക്കോട്: മലയോരത്തിന്റെ രാജപാതയായ തളിപ്പറമ്പ്–ആലക്കോട്–കൂര്‍ഗ് ബോര്‍ഡര്‍ റോഡ് മടക്കാടിനു സമീപം പൊട്ടിപ്പൊളിഞ്ഞു. മലയോരനിവാസികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കൂര്‍ഗ്–ബോര്‍ഡര്‍ മെക്കാഡം റോഡാണ് പലയിടത്തായി തകര്‍ന്നു കിടക്കുന്നത്. റോഡിന്റെ മധ്യഭാഗത്തായി ഒരടിയോളം വീതിയില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. ആദ്യം ചെറിയ കുഴിയായിരുന്നെങ്കിലും വാഹനങ്ങളുടെ ആധിക്യം കാരണം വലിയ ഗര്‍ത്തമായി മാറി. പലപ്പോഴും ഈ കുഴിയില്‍പ്പെട്ട് ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നത് പതിവാണ്. ഈഭാഗത്ത് കഴിഞ്ഞ ഒരാഴ്ചയായി പൈപ്പ് പൊട്ടി ശക്തമായ വെള്ളമൊഴുക്ക് ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മണ്ണിനടിയിലൂടെ വെള്ളമൊഴുകിയാണ് ടാറിംഗ് തകര്‍ന്നതെന്നു സംശയിക്കുന്നു. പൈപ്പു പൊട്ടി വെള്ളം പാഴാവുകയും റോഡ് തകരുകയും ചെയ്തിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.