കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം നല്കി ബ്ലഡ് ഡോണേഴ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ മാതൃകയായി. ബ്ലഡ് ഡോണേഴ്സ് അസോസിയേഷന് എപിജെ അബ്ദുള്‍ കലാം ഗ്ലോബല്‍ ഫൗണ്ടേഷന്റെയും സത്യസായി സേവ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹര്‍ത്താല്‍ ദിനമായ ഇന്നലെ കണ്ണൂര്‍ നഗരത്തിലും ജില്ലാ ആശുപത്രിയിലെ രോഗികള്‍ അടക്കമുളള ആയിരത്തോളം പേര്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കുടിവെളളവും നല്‍കിയത്. രാവിലെ ഉപ്പുമാവും ഉച്ചയ്ക്ക് പച്ചക്കറി ബിരിയാണിയുമാണ് വിളമ്പിയത്. ബ്ലഡ് ഡോണേഴ്സ് അസോസിയേഷന് ഭാരവാഹികളായ ഡോ.ഷാഹുല്‍ ഹമീദ്, നൗഷാദ് വായക്കല്‍, വി.പി.സജി, സലീം വയക്കല്‍, എ.വി.സതീശന് എന്നിവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: