ശ്രീകണ്ഠപുരം: ഇരിക്കൂര്‍ ഉപജില്ലാ കലോല്‍സവം ശ്രികണ്ഠപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് തുടങ്ങും 29ന് ഗാന്ധി മണ്ഡപം, ഒഎന്‍വി മണ്ഡപം, മുണ്ടശ്ശേരി, മോയിന്‍കുട്ടി വൈദ്യര്, ടാഗോര്‍, മദര്‍ തെരേസാ എപിജെ അബദുല്‍ കലാം, കെ രാഘവന് മാസ്റ്റര്‍, കലാഭവന്‍ മണി, സുകുമാര്‍ അഴിക്കോട്, എന്നിങ്ങനെ കലാ സാംസ്ക്കാരിക, സാമൂഹിക രാഷടിയ രംഗത്തെ മണ്മറഞ്ഞ മഹത്തുക്കളുടെ പേരിലാണ് മല്‍സര മണ്ഡപം ഒരുക്കിയിട്ടുള്ളത്. 11 വേദികളിലായി നടക്കുന്ന മല്‍സരം ഇന്ന് തുടങ്ങി ഡിസംബര്‍ 2ന് സമാപിക്കും 91 സ്കൂളകളില്‍ നിന്നായി വിദ്യാര്‍ത്ഥികള്‍ കലാമല്‍സരത്തില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ലുസി ഈപ്പന്, രമേശന് ബ്ലാത്തുര്, പി.പി.രാഘവന്, എം. സി.രാമചന്ദ്രന് എ.പി.മുനിര്‍, സി.സാജു കെ.എം.രാമചന്ദ്രന് സംസാരിച്ചു. സ്കൂളില്‍ നിന്നാരംഭിച്ച വിളംബര ജാഥ ശ്രികണ്ഠാപുരം ടൗണില്‍ സമാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: