വൈക്കം: വൈക്കം ടൗണില്‍ ബിജെപി പ്രവര്‍ത്തകര്‍ വായ് മൂടികെട്ടി പ്രകടനം നടത്തി. തലയോലപ്പറമ്പില്‍ കള്ളനോട്ട് കേസില്‍ പിടിയിലായ ഡിവൈഎഫ്ഐ നേതാവ് കൊളത്തി ശ്രീക്കുട്ടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സുകളും, പോസ്റ്ററുകളും ഏരിയ കമ്മറ്റി അംഗം സുജിന്റെ നേതൃത്വത്തിലുള്ള സംഘം നശിപ്പിച്ചതില്‍ പ്രതിഷേധിച്ചും, സിപിഎമ്മിന്റെ അവകാശ ധ്വംസനത്തിനെതിരേയുമാണ് ബിജെപി പ്രവര്‍ത്തകര്‍ വായ് മൂടികെട്ടി പ്രകടനം നടത്തിയത്. പ്രതിഷേധ യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി ബിജുകുമാര്‍, ജനറല്‍ സെക്രട്ടറി പി.ആര്.സുഭാഷ്, ആര്.സോമശേഖരന്‍, എം.മനുരാജ്, സി.എസ്. നാരായണന്‍കുട്ടി, വി. ശിവദാശ്,സുമേഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പ്രകടനത്തിന് ശേഷം പ്രവര്‍ത്തകര്‍ സിഐ ഓഫീസില്‍ എത്തി പരാതിനല്‍കുകയും പുതിയ ഫ്ളക്സുകളും, പോസ്റ്ററുകളും സ്ഥാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: