ന്യൂദല്‍ഹി: കരസേനയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷനായി ലഫ്. ജനറല്‍ എ.കെ ഭട്ടിനെ നിയമിച്ചു. ഡിജിഎംഒ ആയിരുന്ന ലഫ്. ജനറല്‍ രണ്‍ബീര്‍ സിങിനെ കരസേനയുടെ ഒന്നാം കോറിന്റെ ജനറല്‍ ഓഫീസര്‍ കമാണ്ടിംഗ് (ജിഒസി) ആയി സ്ഥാനക്കയറ്റം നല്കി. പാക് അധീന കശ്മീരില്‍ കരസേന നടത്തിയ മിന്നലാക്രമണത്തിന്റെ വിശദാംശങ്ങള്‍ രാജ്യത്തോട് വെളിപ്പെടുത്തിയത് രണ്ബീര്സിങാണ്.
അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥനാണ് ഡിജിഎംഒ ആയ എ.കെ ഭട്ട്. അതിര്‍ത്തിയിലെ പാക് വെടിവെയ്പ്പിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഹോട്ട് ലൈന്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വലിയ ചുമതലയാണ് എ.കെ ഭട്ടിനെ കാത്തിരിക്കുന്നത്.
ലഫ്. ജനറല്‍ ഷോകിന്‍ ചൗഹാനെ ആസാം റൈഫിള്‍സിന്റെ ഡയറക്ടര്‍ ജനറലായും നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: