കുമരകം: ചന്തക്കവല ഉള്‍പ്പെട്ട 12-ാം വാര്‍ഡ് മാസങ്ങളോളം ഇരുട്ടിലായതിനെ തുടര്‍ന്ന് പഞ്ചായത്തംഗം വി.എന്‍.ജയകുമാറിന്റെ സ്വന്തം ചിലവില്‍ 38 വഴിവിളക്കുകള്‍ സ്ഥാപിച്ചു. കുമരകം കോണത്താറ്റ് പാലം മുതല്‍ കവലക്കല്‍ പാലം വരെയും ഗവ.ആശുപത്രിറോഡ്, അട്ടിപ്പീടിക റോഡില്‍ പുതിയകാവ് ക്ഷേത്രംവരെയുമാണ് പുതിയ ബള്‍ബുകള്‍ സ്ഥാപിച്ചത്. പഞ്ചായത്തംഗങ്ങളായ വി.എന്‍.ജയകുമാറും പി.കെ.സേതുവും നേതൃത്വം നല്കിയ പരിപാടി വൈകുന്നേരത്തോടെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: