ആര്‍പ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

Monday 28 November 2016 10:36 pm IST

ഗാന്ധിനഗര്‍: ആര്‍പ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 9.15നും 9.55നും മദ്ധ്യേ തന്ത്രി പയ്യപ്പള്ളി ഇല്ലത്തു രാമന്‍ നമ്പൂതിരി, മേല്‍ശാന്തി മുട്ടത്തുമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഷഷ്ഠിവ്രതാനുഷ്ടാനത്തിന് പ്രസിദ്ധിയാര്‍ജ്ജിച്ച ഈ ക്ഷേത്രത്തില്‍ രണ്ടുമുതല്‍ ആറുവരെ ഉത്സവദിനങ്ങളില്‍ ഉച്ചയ്ക്ക് 1.30ന് ഉത്സവബലി ദര്‍ശനം നടക്കും. രണ്ടാം ഉത്സവദിനമായ ഇന്ന് പുരാണപാരായണം 6.30ന്, ശ്രീബലി 8ന്, വൈകിട്ട് 6ന് ഭരതനാട്യം, ന് ക്ലാസിക്കല്‍ ഭജന, 8ന് കൊടിക്കീഴില്‍ വിളക്ക് 30ന് മൂന്നാംദിവസം പുരാണപാരായണം 6.30ന് , ശ്രീബലി 8ന് , വൈകിട്ട് 6ന് ഭജന, 7.30ന് നൃത്തനൃത്ത്യങ്ങള്‍, ഡിസംബര്‍ 1ന് നാലാം ഉത്സവം രാവിലെ 6.30ന് പുരാണപാരായണം, 8ന് ശ്രീബലി, വൈകിട്ട് 6ന് പാഠകം, 7ന് നൃത്തനൃത്ത്യങ്ങള്‍ 8ന് വയലിന്‍ ഫ്യൂഷന്‍, അഞ്ചാം ഉത്സവം 2ന് രാവിലെ 6.30ന് പുരാണപാരായണം, 8ന് ശ്രീബലി, വൈകിട്ട് 6ന് സംഗീതസദസ്സ്, 7ന് തിരുവാതിര, 8ന് പുല്ലാങ്കുഴല്‍ കച്ചേരി, 9ന് കഥകളി, ആറാം ഉത്സവം 3ന് രാവിലെ 6.30ന് പുരാണപാരായണം, 8ന് ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, മയൂരനൃത്തം, പഞ്ചവാദ്യം, 9ന് വലിയവിളക്ക്, നൃത്തനാടകം, 7-ാം ഉത്സവം4ന് 6.30ന് പുരാണപാരായണം, 8ന് ശ്രീബലി, പരിഷവാദ്യം, പഞ്ചാരിമേളം, 11ന് പള്ളിവേട്ടസദ്യ, 1ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 5ന് കാഴ്ചശ്രീബലി, വേലസേവ, മയൂരനൃത്തം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പാണ്ടിമേളം, 9ന് ഡാന്‍സ് 11ന് പള്ളിനായാട്ട്, എട്ടാം ഉത്സവം 5ന് ആറാട്ട്. രാവിലെ 7ന് പള്ളിക്കുറുപ്പ് ദര്‍ശനം, സോപാനസംഗീതം, 7.30ന് സമ്പ്രദായ ഭജന്‍, 8.30ന് ശ്രീബലി, ഉച്ചയ്ക്ക് 12.30ന് ചാക്യാര്‍കൂത്ത്, 1.30ന് ഷഷ്ഠിപൂജ, 2ന് ഗീതാഞ്ജലി, 4ന് അക്ഷരശ്ലോകസദസ്സ്, 5ന് കളരിപ്പയറ്റ്, 6ന് ആറാട്ട് പുറപ്പാട്. 8.30ന് നാദസ്വരക്കച്ചേരി, 10ന് ഭക്തിഗാനമേള, 1.30ന് ആറാട്ട് എതിരേല്‍പ്പ്, 4.30ന് കൊടിയിറക്ക് എന്നിയാണ് പ്രധാന പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.