രാമനാട്ടുകര: പുതുക്കോട് നിര്‍മ്മാണത്തിലിരുന്ന കിണറില്‍ വീണ മുള്ളന്‍പന്നിയെ വനം വകുപ്പ് അധികൃതര്‍ രക്ഷിച്ചു. കൊളത്തില് പുതുക്കുടി അബ്ദുറഹിമാന്റെ പുതിയ വീടിനോടു ചേര്‍ന്ന കിണറില്‍ വീണ മുള്ളന്‍പന്നിയെയാണ് രക്ഷിച്ചത്. നായ്ക്കള്‍ പിന്തുടര്ന്നോടിയപ്പോള് കിണറില്‍ വീണതാണെന്നു കരുതുന്നു.
വീട്ടുകാര്‍ അറിയിച്ചതു പ്രകാരം വനം വകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീം ഫോറസ്റ്റ് ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ കിണറിലിറങ്ങി മുള്ളന്‍പന്നിയെ പുറത്തെത്തിച്ചു.
മുള്ളന്‍പന്നിയെ നിലമ്പൂര്‍ കാടുകളില്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: