എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍

Tuesday 29 November 2016 8:49 pm IST

ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിലേക്കുള്ള പണവുമായി പോയ വാന്‍ തട്ടിയെടുത്ത് 1.37 കോടി രൂപയുമായി കടന്നുകളഞ്ഞ െ്രെഡവര്‍ ഡൊമിനിക് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പാര്‍പെട്ട് പോലീസാണ് രാവിലെ കെആര്‍ പുരത്ത് നിന്ന് ഡ്രൈവര്‍ ഡൊമിനിക് റോയിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാളില്‍ നിന്നും പണം കണ്ടെടുക്കുവാനായിട്ടില്ല. കുറച്ച് പണം ഇയാള്‍ വായ്പ തിരിച്ചടയ്ക്കുവാന്‍ ഉപയോഗിച്ചതായും സംശയമുണ്ട്. ബെംഗളൂരുവിലെ ഉപ്പാരപ്പെട്ടിലെ കെജി റോഡില്‍ കഴിഞ്ഞ 22നായിരുന്നു സംഭവം. കെജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന 1.37 കോടി രൂപടയങ്ങിയ ടാറ്റാ സുമോയുമായി െ്രെഡവര്‍ മുങ്ങുകയായിരുന്നു. പിന്നീട് വസന്ത്‌നഗറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്ന് 45 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തിരുന്നു. ഡൊമിനിക്കിന്റെ ഭാര്യ എവ്‌ലിനെ തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് 79 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ബെംഗളൂരു ക്രൈംബ്രാഞ്ചിന്റെയും ഭീകരവിരുദ്ധ സേനയുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.