ഹൈദരാബാദില്‍ ബസ് അപകടം: രണ്ടു പേര്‍ മരിച്ചു

Tuesday 29 November 2016 12:29 pm IST

മലപ്പുറം: ഹൈദരാബാദില്‍ ബസ് അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു . മലപ്പുറം പെരിന്തല്‍മണ്ണ അല്‍ഷിഫ കോളേജില്‍ നിന്നുള്ള വിനോദയാത്രാസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത് . ബസിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചത് . പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് മറ്റൊരു വാഹനവുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ വിദ്യാര്‍ഥികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.