പരവൂര്‍: പരവൂര്‍ കായലില്‍ കുളിക്കാനിറങ്ങിയ നാല് പേരില്‍ ഒരാളെ കാണാതായി.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പ്രദീപിന്റെ മകന് കടവൂര്‍ തെക്കുംഭാഗത്ത് വീട്ടില്‍ അമ്പാടി(15)യൈയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി. ആദര്‍ശ്,വിപിന്‍, അഖില്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം.
നാല് പേരടങ്ങുന്ന സംഘം കടലില്‍ കാല് നനച്ച ശേഷം തൊട്ടടുത്ത് ചീപ്പ് പാലത്തിന് സമീപം പരവൂര്‍ കായലില്‍ കുളിക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അമ്പാടിയെ കാണാതാകുകയായിരുന്നു.
പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഞ്ചാലുംമൂട് സര്‍ക്കാര്‍ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് കാണാതായ അമ്പാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: