സോള്‍: ഇംപീച്ച്മെന്റ് ഭീഷണി നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗിയുന്ഹെ രാജിസന്നദ്ധത പ്രകടിപ്പിച്ചു. പാര്‍ലമെന്റ് അധികാരക്കൈമാറ്റത്തിന് അനുവദിക്കാമെങ്കില്‍ രാജി ആകാമെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.
സുരക്ഷിതമായ അധികാരമാറ്റത്തിനുളള പദ്ധതി പാര്‍ലമെന്റ് തയാറാക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇവരുടെ ഈ പ്രഖ്യാപനത്തോടെ ഇംപീച്ച്മെന്റ് നടപടികള്‍ തത്ക്കാലം നിര്‍ത്താന്‍ പാര്‍ലമെന്റ് തീരുമാനിച്ചു.
പാര്‍ക്കിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചാഴ്ചയായി എല്ലാ ശനിയാഴ്ചയും ആയിരങ്ങളാണ് സോളില്‍ തെരുവിലിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: