കമ്പളക്കാട് ടൗണില്‍ ഗതാഗതതടസം നിത്യസംഭവമാകുന്നു

Tuesday 29 November 2016 7:57 pm IST

കമ്പളക്കാട് : കമ്പളക്കാട് ടൗണില്‍ ഗതാഗതതടസം നിത്യ സംഭവമാകുന്നു. ടൗണിന്റെ പലഭാഗത്തും അലസമായി പാര്‍ക്കുചെയ്തിരിക്കുന്ന വാഹനങ്ങളാണ് ഗതാഗത തടസത്തിന് മുഖ്യകാരണം. നോ പാര്‍ക്കിംഗ് ബോര്‍ഡിന്റെ മുന്നില്‍ പോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നത് സ്ഥിരം കാഴ്ച്ചയാണ്. ഈ അവസ്ഥ ഗതാഗത തടസം കൂടുതല്‍ രൂക്ഷമാക്കുന്നു. കമ്പളക്കാട്-പള്ളിക്കുന്ന് റോഡിന്റെ ഇരു വശങ്ങളിലും സദാ സമയത്തും പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ കാരണം പള്ളിക്കുന്ന് റോഡില്‍ ഗതാഗത തടസം സ്ഥിരം കാഴ്ച്ചയാണ്. മലചരക്ക് സ്ഥാപനങ്ങള്‍ കൂടുതലുള്ള പള്ളിക്കുന്ന് റോഡില്‍ സാധനങ്ങള്‍ ഇറക്കുന്നതിനും കയറ്റുന്നതിനുമായി വരുന്ന വലിയ വാഹനങ്ങള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വൈകുന്നേരംസ്‌കൂള്‍വിടുന്ന സമയത്ത് ഈ ഗതാഗത തടസം കൂടുതലാകുന്നു. നോ പാര്‍ക്കിംഗില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഒഴിവാക്കിയാല്‍തന്നെ ഒരുപരിധിവരെ ഗതാഗത തടസം മാറുമെന്ന് നാട്ടുകാരുടെ അഭിപ്രായം. പോലീസും പഞ്ചായത്തും ഇടപെട്ട് സംഭവത്തില്‍ കര്‍ശ്ശന നടപടി എടുക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യ പ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.