ആലപ്പുഴ: ഉപജില്ലാ സ്കൂള്‍ കലോത്സവം ഇന്നു മുതല്‍ ഡിസംബര്‍ മൂന്നുവരെ ആര്യാട് ഗവണ്മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഇന്നു രാവിലെ ഒന്പതിനു ജനറല്‍ കണ്‍വീനര്‍ മേരിമ്മ തോമസ് പതാക ഉയര്‍ത്തും. 9.30നു ഘോഷയാത്ര. 11നു കലോത്സവം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സമാപനദിനമായ മൂന്നിനു വൈകിട്ട് 4.30നു കെ.സി.വേണുഗോപാല്‍ എംപി സമ്മാനദാനം നിര്‍വഹിക്കും. മന്ത്രി ജി.സുധാകരന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: