ആലപ്പുഴ: ആള് കേരള സെവന്‍സ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് ആലപ്പുഴയില്‍ തുടക്കമാകും. ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. മൂന്നാം ദിനം നടക്കുന്ന മല്‍സരത്തില്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് മുഖ്യാതിഥിയാകും. നാലാം ദിനം കെ സി വേണുഗോപാല്‍ എം പി , ഡിസംബര്‍ നാലിന് സിവില്‍ സപ്ലൈ വകുപ്പ് മന്ത്രി പി. തിലോമത്തന് എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ബീനാ കൊച്ചുബാവ, ബി. മെഹബൂബ്, മോളി ജേക്കബ്, മനോജ് കുമാര്‍, പി.എ. അനില്‍കുമാര്‍, എ.എ. ഷുക്കൂര്‍, സജി ചെറിയാന്, പി.പി. ജോണ്‍, പി.പി. ചിത്തരജ്ഞന്, ആഞ്ചലോസ്, ഡി. ലക്ഷമണന്, കെ. വിജയകുമാര്‍, ഡിവൈഎസ്പി എം.ഇ. ഷാജഹാന്. ഐവാന്‍ രത്നം, പി.പി. സക്കറിയാ, ജേക്കബ് ജോണ്‍, നിമ്മി അലക്സാണ്ടര്‍, പി.ജെ. ജോസഫ്, രാജു അപ്സര, സബില്‍രാജ് തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: