കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഡിജിപിക്ക് പരാതി നല്കി.
മോദി ഒരു സ്ത്രീയെ കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രമാണ് ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. കൊല്ലം സ്വദേശി അജേഷ് മനാസ് എന്നയാളാണ് അപകീര്‍ത്തികരമായ ഈ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
സ്ത്രീയുടെ ചിത്രം മോര്‍ഫ് ചെയ്തെടുത്തതാണ്. ഇയാള്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. കെ.ആര്. രാജഗോപാലാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: