ഇടവെട്ടി: പഞ്ചായത്തില്‍ തെരുവ് നായശല്യം രൂക്ഷം. കഴിഞ്ഞ രാത്രി ഇടവെട്ടി സ്വദേശി കോയിങ്കല് റെജിയുടെ വീട്ടിലെ കോഴി കൂട്ടില്‍ നിന്ന് രണ്ട് പൂവന് കോഴികളെയും ഒരു അലങ്കാര കോഴിയേയും രണ്ട് പപ
ിടകോഴികളെയും നായ കടിച്ചു കൊന്നു.
വീട്ടുകാര്‍ കൂട് അടക്കാന്‍ മറന്നിരുന്നു. ഒരു മാസം മുമ്പാണ് പതിക്കാട്ടില്‍ വര്‍ക്കിയുടെ രണ്ട് ആട്ടില്‍ കുട്ടികളെ നായ്ക്കള്‍ കടിച്ചു കൊന്നത്. രണ്ട് മാസം മുന്‍പ് തൊണ്ടിക്കുഴയില്‍ പലതവണകളായി വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളെ നായ്ക്കള്‍ ഭക്ഷണമാക്കിയിരുന്നു. നെറ്റിപ്പിള്ളില്‍ ചെല്ലമ്മയുടെ 15ലധികം കോഴികളാണ് നായ്ക്കളുടെ ഇരയായത്. ഇതിന് സമീപത്തായി രണ്ട് മാസം പ്രായമുള്ള ആടിനെയും നായ ആക്രമിച്ചിരുന്നു. ഇവിടെ തന്നെ കൂട്ടില്‍ കെട്ടിയിരുന്ന ലൈലയെന്ന വീട്ടമ്മയുടെ ആടിനെയും നായ്ക്കള്‍ ആക്രമിച്ചിരുന്നു. മാര്‍ത്തോമയില്‍ മാലിന്യ കൂമ്പാരത്തില്‍ തമ്പടിച്ചിരിക്കുന്ന നായ്ക്കള്‍ വട്ടം ചാടി പ്രദേശവാസിയായ ബൈക്ക് യാത്രികന്റെ വാരിയെല്ലുകള്‍ക്ക് ഒടിവ് പറ്റി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും ചികിത്സയിലാണ്.
രാത്രിക്കാലങ്ങളിലാണ് നായ്ക്കളുടെ ശല്യം കൂടുതല്‍ രൂക്ഷമാകുന്നത്. വാഹനങ്ങളുടെ പുറകെ എത്തുന്ന നായ ഇരുചക്രവാഹന യയ
ാത്രക്കാര്‍ക്കും വന്‍ ഭീഷണിയാണ്. തെരുവ് നായകളുടെ നിയന്ത്രണത്തിന് പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.ഇടവെട്ടി: പഞ്ചായത്തില്‍ തെരുവ് നായശല്യം രൂക്ഷം. കഴിഞ്ഞ രാത്രി ഇടവെട്ടി സ്വദേശി കോയിങ്കല് റെജിയുടെ വീട്ടിലെ കോഴി കൂട്ടില്‍ നിന്ന് രണ്ട് പൂവന് കോഴികളെയും ഒരു അലങ്കാര കോഴിയേയും രണ്ട് പിടകോഴികളെയും നായ കടിച്ചു കൊന്നു.
വീട്ടുകാര്‍ കൂട് അടക്കാന്‍ മറന്നിരുന്നു. ഒരു മാസം മുമ്പാണ് പതിക്കാട്ടില്‍ വര്‍ക്കിയുടെ രണ്ട് ആട്ടില്‍ കുട്ടികളെ നായ്ക്കള്‍ കടിച്ചു കൊന്നത്. രണ്ട് മാസം മുന്‍പ് തൊണ്ടിക്കുഴയില്‍ പലതവണകളായി വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളെ നായ്ക്കള്‍ ഭക്ഷണമാക്കിയിരുന്നു. നെറ്റിപ്പിള്ളില്‍ ചെല്ലമ്മയുടെ 15ലധികം കോഴികളാണ് നായ്ക്കളുടെ ഇരയായത്. ഇതിന് സമീപത്തായി രണ്ട് മാസം പ്രായമുള്ള ആടിനെയും നായ ആക്രമിച്ചിരുന്നു. ഇവിടെ തന്നെ കൂട്ടില്‍ കെട്ടിയിരുന്ന ലൈലയെന്ന വീട്ടമ്മയുടെ ആടിനെയും നായ്
ക്കള്‍ ആക്രമിച്ചിരുന്നു. മാര്‍ത്തോമയില്‍ മാലിന്യ കൂമ്പാരത്തില്‍ തമ്പടിച്ചിരിക്കുന്ന നായ്ക്കള്‍ വട്ടം ചാടി പ്രദേശവാസിയായ ബൈക്ക് യാത്രികന്റെ വാരിയെല്ലുകള്‍ക്ക് ഒടിവ് പറ്റി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും ചികിത്സയിലാണ്.
രാത്രിക്കാലങ്ങളിലാണ് നായ്ക്കളുടെ ശല്യം കൂടുതല്‍ രൂക്ഷമാകുന്നത്. വാഹനങ്ങളുടെ പുറകെ എത്തുന്ന നായ ഇരുചക്രവാഹന യാത്രക്കാര്‍ക്കും വന്‍ ഭീഷണിയാണ്. തെരുവ് നായകളുടെ നിയന്ത്രണത്തിന് പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: