മൂന്നാര്‍: കാട്ടുപോത്തിന്റെ കുത്തേറ്റ് പശു ചത്തു. കെഡിഎച്ച്പി കമ്പനി രാജമല എസ്റ്റേറ്റില്‍ പെട്ടിമുടി ഡിവിഷനില്‍ ചേച്ചിയമ്മാളിന്റെ പശുവാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ചത്തത്. ഇന്നലെ രാവിലെ മേയാന്‍ വിട്ട പശുവിനെ വൈകിട്ടായിട്ടും കാണത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലയങ്ങള്‍ക്ക് സമീപമുള്ള മൈതാനത്ത് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. പശുവിന്റെ വയറ്റിലെ ആഴത്തിലുള്ള മുറിവുണ്ട്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇതിന് മുന്‍പും മേഖലയില്‍ കാട്ട് പോത്തിന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: