നെടുങ്കണ്ടം: കുവൈറ്റില്‍ നഴ്സിങ്ങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വണ്ണപ്പുറം കുഴിമണ്ടേണ്ടാതില് മുഹമ്മദ് റസല്‍ (24) ആണ് അറസ്റ്റിലായത്. ഇയാള്‍ മറ്റൊരു തട്ടിപ്പു കേസില്‍ പാലാ സബ്ബ് ജയിലില്‍ കഴിയവെ ഇടുക്കി പൊന്നാമല സ്വദേശിയുടെ 30,000 രൂപ തട്ടിയെടുത്തെന്ന പരാതിയെതുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 67 പെണ്‍കുട്ടികളില്‍ നിന്നും 30,000 രൂപ വീതം തട്ടിയെടുത്തതായാണ് പറയുന്നത്. കോതമംഗലം, പോത്താനിക്കാട്, പാലാ, ഇടുക്കി, നെടുങ്കണ്ടം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: